സിവില്‍ സര്‍വീസിനെ അറിയാം

 

Civil services


ശ്രേഷ്ഠസർവീസിലേക്കുള്ള തയ്യാറെടുപ്പിന് സമയമായി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.), ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്.), ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്.) എന്നിവയടക്കം 24 സർവീസുകളുണ്ട്. 


ഓൾ ഇന്ത്യാ സർവീസുകൾ


1.ഐ.എ.എസ്. (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്)

2.ഐ.പി.എസ്. (ഇന്ത്യൻ പോലീസ് സർവീസ്)


ഗ്രൂപ്പ് എ സർവീസുകൾ


1. ഇന്ത്യൻ ഫോറിൻ സർവീസ്

2. പി. ആൻഡ് ടി. അക്കൗണ്ട് ആൻഡ് ഫിനാൻസ് സർവീസ്

3. ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്

4. റവന്യു സർവീസ് (കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്)

5. ഡിഫൻസ് അക്കൗണ്ട് സർവീസ്

6. റവന്യു സർവീസ് (ഐ.ടി.).

7. ഫാക്ടറി സർവീസ്

8. പോസ്റ്റൽ സർവീസ്

9. സിവിൽ അക്കൗണ്ട് സർവീസ്

10. റെയിൽവേ ട്രാഫിക് സർവീസ്

11. റെയിൽവേ അക്കൗണ്ട് സർവീസ്

12. റെയിൽവേ പേഴ്സണൽ സർവീസ്

13. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

14. ഡിഫൻസ് എസ്റ്റേറ്റ്സ് സർവീസ്

15. ഇൻഫർമേഷൻ സർവീസ്

16. ട്രേഡ് സർവീസ്

17. കോർപ്പറേറ്റ് ലോ സർവീസ്


ഗ്രൂപ്പ് ബി സർവീസുകൾ


1.ആംഡ് ഫോഴ്സസ് സിവിൽ സർവീസ്

2.ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ സിവിൽ സർവീസുകൾ

3.ഡൽഹി, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ പോലീസ് സർവീസ്

4.പോണ്ടിച്ചേരി സിവിൽ സർവീസസ്

5.പോണ്ടിച്ചേരി പോലീസ് സർവീസ്


കടമ്പകൾ മൂന്ന്


പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവിൽ സർവീസിന് കടക്കേണ്ടത്.


പ്രിലിമിനറി പരീക്ഷ


രണ്ടുപേപ്പർ. ഒന്നാം പേപ്പർ: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂർ, 100 േചാദ്യം, 200 മാർക്ക്. രണ്ടാം പേപ്പർ: ആപ്റ്റിറ്റ്യൂഡ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂർ, 80 ചോദ്യം, 200 മാർക്ക്. ഇത് ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ് ഇത് പാസാകുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടാൻ മാത്രമേ സാധിക്കൂ. മറ്റൊരിടത്തും ഈ മാർക്ക് പരിഗണിക്കുന്നതല്ല. ഈ രണ്ടുപരീക്ഷയിൽ ആദ്യം രണ്ടാമത്തെ പേപ്പറാണ് നോക്കുന്നത്. ഇതിന് മിനിമം പാസ് മാർക്ക് 33 ശതമാനം വേണം. ഇതുകിട്ടിയാൽമാത്രമേ ഒന്നാമത്തെ പേപ്പർ നോക്കുകയുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയിൻ പരീക്ഷയ്ക്ക് യോഗ്യത നേടുന്നത്.


മെയിൻ പരീക്ഷ


1. പേപ്പർ എ -ഇന്ത്യൻ ലാംഗ്വേജ് (300 മാർക്ക്)

2. പേപ്പർ ബി - ഇംഗ്ലീഷ് (300 മാർക്ക്)

3. പേപ്പർ I -എസ്സേ (250 മാർക്ക്)

4. പേപ്പർ II -ജനറൽ സ്റ്റഡീസ് (250 മാർക്ക്)

5. പേപ്പർ III -ജനറൽ സ്റ്റഡീസ് II (250 മാർക്ക്)

6. പേപ്പർ IV -ജനറൽ സ്റ്റഡീസ് III (250 മാർക്ക്)

7. പേപ്പർ V -ജനറൽ സ്റ്റഡീസ് IV (250 മാർക്ക്)

8. പേപ്പർ VI -ഒാപ്ഷണൽ സബ്ജക്ട് പേപ്പർ I (250 മാർക്ക്).

9. പേപ്പർ VII -ഒാപ്ഷണൽ സബ്ജക്ട് പേപ്പർ II (250 മാർക്ക്)


ഇതിൽ ആദ്യത്തെ രണ്ടുപേപ്പറുകളുടെ മാർക്ക് കൂട്ടുന്നതല്ല. എന്നാൽ, ഈ രണ്ടുപേപ്പറുകൾ പാസായാൽ മാത്രമേ പിന്നീടുള്ള ഏഴ് പേപ്പറുകൾ നോക്കുകുള്ളൂ. ഈ ഏഴ് പേപ്പറുകൾക്ക് ഓരോന്നിനും 250 മാർക്ക് വീതം മൊത്തം 1750 മാർക്കാണ്. ഇതിൽ മുമ്പിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ ഇരട്ടിയോളം പേരെ ഇന്റർവ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തിരഞ്ഞെടുക്കുന്നു. ഇതിന് 275 മാർക്കാണുള്ളത്. ഏഴ് പേപ്പറിന്റെ 1750 മാർക്കും ഇന്റർവ്യൂവിന്റെ 275 മാർക്കുംകൂടി 2025 മാർക്കാണ് മൊത്തം. ഇതിൽ മുമ്പിലെത്തുന്നവർക്കാണ് സെലക്ഷൻ കിട്ടുക.


പ്രായപരിധി


ജനറൽവിഭാഗം 32 (അവസരം 6)

ഒ.ബി.സി. 35 (അവസരം 9)

എസ്.സി./എസ്.ടി. 37. (അവസര പരിധിയില്ല)


അംഗപരിമിതർ


പ്രായപരിധി:ജനറൽ 42 (അവസരം 9). ഒ.ബി.സി. 45 (അവസരപരിധിയില്ല). എസ്.സി./എസ്.ടി. 47 (അവസരപരിധിയില്ല). 


യോഗ്യത:


അംഗീകൃത സർവകലാശാലാ ബിരുദമുള്ള 21 വയസ്സ് പൂർത്തിയായവർക്ക് ഈ പരീക്ഷ എഴുതാം.



യു പി എസ് സി പരീക്ഷയുടെ രീതി എന്താണ്⁉️


UPSC ഒരുപാടു പരീക്ഷകൾ നടത്തുന്നുണ്ട്. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ഫോറെസ്റ്റ് സർവീസ്, ഇന്ത്യൻ എഞ്ചിനീയറിംഗ്  സർവീസ്, ഇന്ത്യൻ എക്കൊണോമി സർവീസ്, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ, കമ്പൈൻഡ് ഡിഫൻസ് സർവീസസ്, തുടങ്ങിയവയാണ് പ്രധാന പരീക്ഷകൾ. ചോദ്യോക്താവ് ചോദിച്ചത് സിവിൽ സർവീസ് പരീക്ഷയെ കുറിച്ചാകും എന്ന് അനുമാനത്തിലാണ് തുടർന്ന് എഴുതുന്നത്.  


ആദ്യ ഘട്ടം എന്നത് പരീക്ഷയ്ക്ക് അപേക്ഷിക്കുക എന്നത്. ഓൺലൈൻ ആയിട്ടാണ് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത്. ആൺകുട്ടികൾക്ക് നൂറു രൂപയും, പെൺകുട്ടികൾക്ക് സൗജന്യവുമാണ് പരീക്ഷ ഫീ. ഫെബ്രുവരി മധ്യത്തിലാകും പരീക്ഷയ്ക്ക് അപേക്ഷകൾ വിളിക്കുക. റിസർവേഷൻ അവകാശപ്പെടുന്നവർ, അതിനു വേണ്ടുന്ന രേഖകൾ ശരിയാക്കിയതിനു ശേഷം മാത്രമേ, അപേക്ഷിക്കാവൂ. എന്നാൽ രേഖകൾ ഒന്നും അപേക്ഷ സമയത്തു വേണ്ട. എന്നാൽ ചില അവസരങ്ങളിൽ രേഖ ഇല്ലാതെ അപേക്ഷിച്ചിട്ടു, ഒടുവിൽ രേഖകൾ സമർപ്പിക്കുന്ന സമയത്തു അതില്ലാത്തതിനാൽ അയോഗ്യരാക്കപ്പെട്ട ഒരുപാടു ഉദ്യോഗാർഥികളുടെ ഉദാഹരണങ്ങൾ ഉള്ളത് കൊണ്ടാണ്, രേഖകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അപേക്ഷിക്കുക എന്ന് പറയുവാൻ കാരണം. 


ഞായറാഴ്ചയാകും ആദ്യഘട്ട പ്രിലിമിനറി പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ ഒരു പരീക്ഷ കേന്ദ്രങ്ങളാണുള്ളത് . 200 മാർക്കിന്റെ രണ്ടു പരീക്ഷകളാണ് രാവിലെയും, ഉച്ചകഴിഞ്ഞുമായി നടക്കുക. ആദ്യത്തെ പരീക്ഷയുടെ മാർക്ക് അനുസരിച്ചാണ് അടുത്ത ഘട്ട പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ വിളിക്കുക. രണ്ടാമത്തെ പരീക്ഷയ്ക്ക് 67 മാർക്ക് വാങ്ങി യോഗ്യത ഉറപ്പാക്കിയത് മാത്രം മതിയാകും.


പ്രിലിമിനറി കഴിഞ്ഞു ഒരു മാസം കൊണ്ട് റിസൾട്ട് വരുന്നതാണ്. സെപ്റ്റംബർ ഒടുവിലാകും മെയിൻസ് പരീക്ഷ നടക്കുക. മൊത്തം ഒൻപതു പരീക്ഷകളാണ് അഞ്ചു ദിവസം കൊണ്ട് നടക്കുക. ഓരോ പരീക്ഷയ്ക്കും 250 വീതം മാർക്കാണുള്ളത് . ആദ്യം നടക്കുന്ന ഭാഷ പരീക്ഷകളിൽ 25 ശതമാനം മാർക്ക് വാങ്ങി ജയിച്ചാൽ മതിയാകും. ശേഷിക്കുന്ന 7 വിഷയങ്ങളാണ് നിങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള വാതിൽ. മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്തു മാത്രമേ പരീക്ഷ കേന്ദ്രമുള്ളൂ എന്നത് ശ്രദ്ധിക്കുക. 


ഡിസംബർ മധ്യത്തോടെ മെയിൻ റിസൾട്ട് വരും. ഫെബ്രുവരി മുതൽ ഏപ്രിൽ ആദ്യം വരെയാകും ഇന്റർവ്യൂ. ഡൽഹിയിൽ വെച്ചാകും ഇന്റർവ്യൂ, 275 മാർക്കിനാകും ഇന്റർവ്യൂ . ഇന്റർവ്യൂനു ലഭിച്ച മാർക്കും, മെയിൻ പരീക്ഷയുടെ മാർക്കും ചേർത്താകും അവസാന ലിസ്റ്റ്  വരിക. ഏപ്രിൽ-മെയ്  മാസത്തിലാകും റിസൾട്ട്  വരിക. പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ സമയം നഷ്ടപ്പെടാതെ ഇപ്പോൾ തന്നെ പഠിച്ചു  തുടങ്ങുക.


എന്താണ് യുപിഎസ്സി പരീക്ഷ: സിവിൽ സർവീസ്❓


1. എന്താണ് സിവില്‍ സര്‍വീസ്?


▪സിവില്‍ എന്നാല്‍ സാധാരണ പൗരന് അഥവാ പൊതു ജനം. സര്‍വീസ് എന്നാല്‍ സേവനം. പൊതു ജനത്തെ സേവിക്കുന്ന എല്ലാ ജോലികളും സിവില്‍ സര്‍വീസാണ്. ജുഡീഷ്യല്, ഇലക്ടഡ്, മിലിറ്ററി സര്‍വീസ് ഒഴികെ.


2. എന്താണ് സിവില്‍ സര്‍വീസ് എക്‌സാം?


▪കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാനമായ ചില പെര്മനന്റ് പോസ്റ്റുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കാന് വേണ്ടി നടത്തപ്പെടുന്ന സെലക്ഷന്‍ എക്‌സാം.


3. എന്തിനാണ് ഞാന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്?


▪സര്‍ക്കാര്‍ ശമ്പളം പറ്റി പൊതുജന സേവനം നടത്താം. മെറിറ്റുണ്ടെങ്കില്‍ വിവേചനമില്ലാതെ കയറാവുന്ന ഉയര്‍ന്ന പോസ്റ്റുകള്‍, ബ്യൂറോക്രാറ്റിക് റെപ്രസന്റേഷന്‍..


4. ആരാണ് നടത്തുന്നത്? എപ്പോഴാണ് നടത്തുന്നത്?


▪UPSC (Union Public Service Commission). ഒരു ഭരണഘടനാ സ്ഥാപനമാണ്. (http://www.upsc.gov.in/). എല്ലാ വര്‍ഷവും എക്‌സാം നടത്തപ്പെടും.


5. സിവില്‍ സര്‍വീസില്‍ ഏതെല്ലാം പോസ്റ്റുകള്‍ വരും?


▪ഗ്ലാമര്‍ പോസ്റ്റുകളായ

Indian Administrative Service (IAS),

Indian Foriegn Service (IFS),

Indian Police Service (IPS) എന്നീ ആള്‍ ഇന്ത്യാ സര്‍വ്വീസുകള്‍ക്കു പുറമേ താഴെ കൊടുത്തിരിക്കുന്ന Group A, B സര്‍വീസുകളിലേക്കുമാണ് എക്‌സാം നടക്കുന്നത്.


Central Services (Group A)


• Indian Audit and Accounts Service (IA&AS) • Indian Civil Accounts Service (ICAS) • Indian Corporate Law Service (ICLS) • Indian Defence Accounts Service (IDAS) • Indian Defence Estates Service (IDES) • Indian Forest Service (IFoS) • Indian Information Service (IIS)

• Indian Ordnance Factories Service (IOFS) • Indian Post & Telecommunication Accounts and Finance Service (IP&TAFS)

• Indian Postal Service (IPoS)

• Indian Railway Accounts Service (IRAS)

• Indian Railway Personnel Service (IRPS)

• Indian Railway Traffic Service (IRTS)

• Indian Revenue Service (IRS-IT)

• Indian Revenue Service (IRS-C&CE)

• Indian Trade Service (ITrS)

• Railway Protection Force (RPF) Group B Services

• Armed Forces Headquarters Civil Service (AFHCS)

• Delhi, Andaman and Nicobar Islands Civil Service (DANICS)

• Delhi, Andaman and Nicobar Islands Police Service (DANIPS)

• Pondicherry Civil Service (PCS)

• Pondicherry Police Service (PPS)


6. എല്ലാ സര്‍വീസുകള്‍ക്കും ഒരേ പ്രധാന്യമാണോ?


▪ഗ്രൂപ് എ ഉദ്യോഗങ്ങള്ക് സര് വീസ് ആനുകൂല്യം, സാലറി എന്നിവ തുല്യമാണ്. അധികാര പരിധി ജോലിക്കനുസരിച്ച് വ്യത്യസ്തമാണ്.


7. എന്താണ് യോഗ്യത?


▪ഡിഗ്രി പാസ്


8. മാര്‍ക്ക് നിബന്ധനയുണ്ടോ?


▪ഇല്ല. ജയിച്ചാല്‍ മാത്രം മതി.


9. മൂന്നാം വര്‍ഷക്കാര്‍ക്ക് എഴുതാമോ?


▪അതെ. ഇന്റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.


10. ഡിസ്റ്റന്‍സ് ഡിഗ്രി വാലിഡാണോ?


▪അതെ.


11. പ്രായ പരിധി?


General Category: 32

OBC : 35

SC/ST: 37


12. കട്ട് ഓഫ് മാര്‍ക്കില്‍ സംവരണ സമുദായത്തിന് ആനുകൂല്യമുണ്ടോ?


▪ഉണ്ട്.


13. എത്ര ഘട്ടങ്ങളായാണ് പരീക്ഷ?


▪മൂന്നു ഘട്ടം


14. ഏതെല്ലാം? എപ്പോഴൊക്കെ?


▪പ്രിലിമിനറി എക്‌സാം (Generallly ജൂണ്‍) മെയിന്‍ എക്‌സാം (ഒക്ടോബര്‍) പേഴ്‌സണാലിറ്റി ടെസ്റ്റ്് (മാര്‍ച്ച് Next Year)


15. എപ്പോള്‍ അപേക്ഷിക്കണം?


▪പരീക്ഷയുടെ രണ്ടോ മൂന്നോ മാസം മുമ്പ് അപേക്ഷ ക്ഷണിക്കും. വിവിധ പത്രങ്ങളിലും എംപ്ലോയ്‌മെന്റ് ന്യൂസുകളിലും വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം (http://www.upsc.gov.in/)


16. സിവില്‍ സര്‍വീസും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എക്‌സാമും തമ്മില്‍ ബന്ധമുണ്ടോ?


▪ഉണ്ട്. രണ്ടിന്റെയും പ്രിലിമിനറി പരീക്ഷ ഒന്നാണ്. പക്ഷെ, ഫോറസ്റ്റ് സര്‍വീസിന്റെ മെയിന്‍ എക്‌സാം, ഇന്റര്‍വ്യൂ എന്നിവ വ്യത്യസ്ഥമാണ്. സിവില്‍ സര്‍വീസുമായി ബന്ധമില്ല.


17. അപേക്ഷാ ഫീസുണ്ടോ?


▪100 രൂപ (Female/SC/ST/PH Candidatesനു ഫീസില്ല)


18. UPSC കോച്ചിംഗ് നടത്തുന്നുണ്ടോ?


▪ഇല്ല. പരീക്ഷ മാത്രമേ UPSC നടത്തൂ. കോച്ചിംഗ് അപേക്ഷാര്‍ത്ഥി സ്വയം ചെയ്യണം.


19. UPSC പരീക്ഷക്കായി പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടോ?


▪ഇല്ല, സിലബസ് പ്രസിദ്ധീകരിക്കും.


20. അപ്പോ ഞാനെങ്ങനെ പഠിക്കണം?


▪ഒന്നുകില്‍ കോച്ചിംഗിന് ചേരുക. അല്ലെങ്കില്‍ സിലബസ് നോക്കുക, സ്വയം പഠിക്കുക.


21. പ്രിലിമിനറിക്ക് എത്ര പേപ്പര്‍? OMR പരീക്ഷയാണോ?


▪രണ്ട്, ഉച്ചക്ക് മുമ്പ് ഒന്ന് : General Studies (GK Oriented) - 200 മാര്കസ് ഉച്ചക്ക് ശേഷം ഒന്ന് : CSAT (Aptitude Test) – 200 Marks രണ്ടും OMR, അഥവാ ബബ്ള് ചെയ്യുക.


22. രണ്ടാം പേപ്പറിന് എന്തെങ്കിലും പ്രത്യേകത?


▪ഈ പേപ്പറിന് വലിയ പ്രാധാന്യമില്ല. Qualifying Paper ആണ്. ഇരുനൂറ് മാര്‍ക്കില്‍ 66.66 മാര്‍ക്ക് (33%) നേടിയാല്‍ മതി.


23. ഒന്നാം പേപ്പറില്‍ എത്ര മാര്‍ക്ക് വേണം? ▪കട്ട് ഓഫ് മാര്‍ക്ക് കടന്നാല്‍ മാത്രം മതി. ശരാശരി 100 മാര്‍ക്ക്


24. പ്രിലിമിനറിയുടെ ഒന്നാം പേപ്പര്‍ (General Studies) സിലബസ്?


• Current events of national and international importance • History of India • Indian and World Geography • Indian Polity and Governance • Economic and Social Development - • General issues on Environmental Ecology, • General Science


25. ഈ സിലബസ് കവര്‍ ചെയ്യാന്‍ എന്തൊക്കെ വായിക്കണം?


▪ഓരോന്നോരോന്നായി വിവരിക്കാം. പ്രാഥമിക വായനക്കും ബേസിക്‌സ് മനസ്സിലാക്കുന്നതിനുമായി 6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ NCERT പാഠ പുസ്തകങ്ങളും അവയ്ക്കു പുറമെ താഴെ പറയുന്ന സോഴ്‌സുകളെയും ആശ്രയിക്കുക.  Current Affairs : ദിവസേനയുള്ള പത്രവായന, മാഗസിന്‍ വായന, ഇയര്‍ ബുക്ക് വായന, ഗവണ്‍മെന്റ് ഒഫീഷ്യല്‍ സൈറ്റുകള്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ കറന്റ് അഫേഴ്‌സ് സമാഹാരം, -vision ias, insight ias എന്നിവ ഉദാഹരണം.

 History : • Ancient History - RS Sharma •


Medieval history- Satish Chandra


• Modern india - Bipan Chandra/ Rajiv Ahir (Spectrum)


 Economics: • Shankar Ganesh Economics • NCERT 11, 12 • Economic Survey ( Summary only)


 Environment : Environment-Shankhar IAS


 Polity: Indian polity - Laxmi kant


Geography: Certificate of Physical And Human Geography - Gochan leong 


General Science: 6 മുതല്‍ 10 വരെയുള്ള NCERT സയന്‍സ് പുസ്തകങ്ങള്‍



26. ഇവ എങ്ങനെ വായിക്കണം?


▪ആദ്യം ഒരു ചാപ്റ്റര്‍ മുഴുവനായി വായിച്ച് കാര്യങ്ങള്‍ മനസിലാക്കുക. ശേഷം ഒന്നു കൂടെ വായിച്ച് പ്രധാന കാര്യങ്ങളുടെ നോട്ട് തയ്യാറാക്കുക. നോട്ട് റിവൈസ് ചെയ്യുക.


27. പ്രിലിമിനറിക്ക് വേറെ എന്തു ചെയ്യണം? സിലബസ് കവര്‍ ചെയ്ത ശേഷം


▪UPSC യുടെ പഴയകാല ചോദ്യപ്പേപ്പറുകള്‍ പരമാവധി ചെയ്തു നോക്കുക


▪നിലവില്‍ വിവിധ കോച്ചിംഗ് സെന്ററുകള്‍ (eg: Vision IAS, Insight IAS, etc) എന്നിവര്‍ പബ്ലിഷ് ചെയ്യുന്ന ടെസ്റ്റ് സീരീസ് പേപ്പറുകള്‍ പരമാവധി ചെയ്യുക. That's enough.


28. കറന്റ് അഫേഴ്‌സിനു എന്തു ചെയ്യണം?


▪ഒരു നല്ല പത്രം ദിവസവും മുടങ്ങാതെ വായിക്കുക (The Hindu or New Indian Express) ▪മാഗസിന്‍ : Kurukshetra, Yojana എല്ലാ മാസവും വായിക്കുക.


▪ഏതെങ്കിലും കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ Monthly Current Affairs സമാഹാരം ഫോളോ ചെയ്യുക. (eg:- Vision IAS, Insight IAS, Mrunal.org, Unacademy, Current Affairs only, etc) 29. പത്രം എങ്ങനെ വായിക്കണം.


▪വലതു കൈയില്‍ സിലബസും ഇടതു കൈയില്‍ പത്രവും വെക്കുക. രണ്ടും യോജിക്കുന്നത് മാത്രം വായിക്കുക. 30. എന്തിന് എഡിറ്റോറിയല്‍ വായിക്കണം?


▪പ്രിലിമിനറി (CSAT)ല്‍ കോംപ്രഹന്‍ഷന് സഹായകമാകും. മെയിനില്‍ ആവശ്യമായ ഒരുപാട് ആശയങ്ങള്‍ ലഭിക്കും. Essay Writing Skill മെച്ചപ്പെടും. ഇന്റര്‍വ്യൂവിന് സഹായകമാവും.


31. ഈ സിലബസില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ? ▪യെസ്.  sure


32. ഈ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ?


▪No guarantee. UPSC is (Unpredictable Service Commission)


33. എത്രപേര്‍ പ്രിലിമിനറി എഴുതും?


▪എതാണ്ട് 8 ലക്ഷം പേര്‍


34. എത്ര പേര്‍ മെയിന്‍ എക്‌സാമിനായി തിരഞ്ഞെടുക്കപ്പെടും?


▪ഏതാണ്ട് 10000 മുതല്‍ 15000 വരെ (Depending on Vacancies)


35. മെയിന്‍ പരീക്ഷ എങ്ങനെയാണ്?


▪ഡിസ്‌ക്രിപ്റ്റീവ്. ഉത്തരങ്ങള്‍ വിശദമായി എഴുതുന്ന പരന്പരാഗത രീതി. ടൈം മാനേജ്‌മെന്റ് അനിവാര്യം. റൈറ്റിംഗ് സ്പീഡ് അത്യാവശ്യം.



36. എതൊക്കെയാണ് വിഷയങ്ങള്‍?


▪ടോട്ടല്‍ 9 വിഷയങ്ങള്‍. ഓരോന്നിനും മൂന്നു മണിക്കൂര്‍

4 ജനറല്‍ സ്റ്റഡീസ് വിഷയങ്ങള്‍: GS- 1 :ജ്യോഗ്രഫി, ഹിസ്റ്ററി - 250 മാര്‍ക്ക്


GS -2 :പൊളിറ്റി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്- 250 മാര്‍ക്ക്


GS 3 -എക്കണോമിക്‌സ്, സയന്‍സ് ആന്റ് ടെക്‌നോളജി - 250 മാര്‍ക്ക്


GS 4 -എത്തിക്‌സ് അഥവാ ധാര്‍മികത: കണ്‍സപ്റ്റ്‌സ് ആന്റ് അപ്ലിക്കേഷന്‍ - 250 മാര്‍ക്ക്


5. എസ്സേ പേപ്പര്‍ (തന്ന വിഷയങ്ങളില്‍ നിന്ന് രണ്ട് എസ്സേ എഴുതുക)


6. ഒപ്ഷണല്‍ പേപ്പര്‍: പേപ്പര്‍ 1 7. ഒപ്ഷണല്‍ പേപ്പര്‍ :പേപ്പര്‍ 2 ഇത്രയുമാണ് മാര്‍ക്ക് കൂട്ടുന്ന പേപ്പറുകള്‍. ഇവക്കു പുറമെ രണ്ട് ക്വാളിഫയിംഗ് പേപ്പറുകള്‍ 8. ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ (250ല്‍ 90 മാര്‍ക്ക് നേടിയാല്‍ മതി)


9. പ്രാദേശിക ഭാഷാ പേപ്പര്‍ (Any Indian language)


37. ഒപ്ഷണല്‍ പേപ്പര്‍ എന്നാലെന്ത്?


▪ഇഷ്ടമുള്ള വിഷയം പരീക്ഷാര്‍ത്ഥിക്ക് ആഴത്തില്‍ പഠിക്കാനുള്ള അവസരം. സോഴ്‌സുകളുടെ ലഭ്യത, ക്ലാസുകളുടെ ലഭ്യത, സ്‌കോറിംഗ് ചാന്‍സ് എന്നിവ പരിശോധിച്ച് തിരഞ്ഞെടുക്കാം.


38. മലയാളം ഒപ്ഷനലായി തിരഞ്ഞെടുക്കുന്നതിന്റെ സാധ്യത?


▪ചരിത്രം, സാഹിത്യം എന്നിവയടക്കം ലിമിറ്റഡ് സിലബസ്. നോ അപ്‌ഡേഷന്‍സ്. ചോദ്യങ്ങളുടെ ആവര്‍ത്തന സാധ്യത. പക്ഷെ, ഭാഷ നന്നായി എഴുതാന്‍ കഴിയണം.


39. മലയാളം സിലബസ്?


Section-A Early phase of Malayalam Language, Various theories, pattu scool, Manipravalam-.Folklore-Early Malayalam prose-Satandardisation of Malayalam Pana, Kilippattu and Tullal. Contributions of European missionaries contemporary Malayalam, Ancient and Medieval Literature Modern Literature-Poerty Venmani poets Romanticsm Modern Literature-Prose,poetry,drama,novel,shortstory, biography, etic Paper-II This paper will require first hand reading of the texts prescribed and is designed to test the candidate's critical ability.


Section-A Unit 1: 1.1 Ramacharitam-Patalam 1,Kannassaramayanam-Balakandam first 25 stanzas, Unnunilisandesam-Purvabhagam 25 slokas including Prastavana, MahabharathamKilippattu-Bhishmaparvam., Unit 2. Kumaran Asan-Chintavisthayaya Sita, Vailoppilli-Kutiyozhikkal, Sankara Kurup-Perunthachan,Krishna Variar-Tivandiyile Pattu. Unit 3: ONV -Bhumikkoru Charamagitam, Ayyappa Panicker-Kurukshetram, Akkittam-Paudatha Messanthi, Attur Ravivarma-Megharupan. :Chanthu Menon-Indulekha, Thakazhy-Chemmin, O V Vijayan-Khasakkinte Ithihasam. MT Vasudevan Nair-Vanaprastham (Collection), N S Madhavan-Higvitta (Collection), Kuttikrishna Marar-Bharataparyatanam, M. K Sanu-Nakshatrangalute snehabhajanam, V.T. Bhattathirippad-Kannirum Kinavum


40. മെയിന്‍സ് സിലബസ് കവര്‍ ചെയ്യാന്‍ ഏതെല്ലാം പുസ്തകങ്ങള്‍ വായിക്കണം?


▪ദിവസേനെയുള്ള പത്ര വായന, കുരുക്ഷേത്ര, യോജന മാഗസിനുകള്‍, ഗവണ്‍മെന്റ് (especially NITI AYOG) ഇടക്കിടെ പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളുടെ സമ്മറി എന്നിവക്കു പുറമെ....


GS:1-NCERT-IX- Introduction to Indian art, Modern India spectrum, India since independence vision ias summary,


world history NCERT X,


Indian society of Ram ahuja,


Geography of India IX,XI


GS:2- Indian polity of Laxmikanth,


summaries of ARC Reports,


notes on Indian and world,list of government schemes,


Representation of peoples act summary


GS:3-Environment Shankar ias, selective reading of technology,economy,society and disaster management


GS:4--Ethics lexicon book, case studies of any coaching institute


41. എസ്സേ പേപ്പറിനു എന്തു വായിക്കണം?


▪എസ്സേയുടെ സാമാന്യ ഘടന (Introduction, Body, Conclusion, etc) വിശദമായി പഠിക്കുക. (ഇതിനു വേണമെങ്കില്‍ How to write essay for UPSC എന്ന വീഡിയോ യൂട്യൂബില്‍ കാണാവുന്നതാണ്). ശേഷം പത്രങ്ങളില്‍ നിന്ന് സ്വയം വിഷയം കണ്ടെത്തി എഴുതി ശീലിക്കുക. വിഷയങ്ങളെ വൈഡ്‌ലി കണക്ട് ചെയ്യാന്‍ ശ്രമിക്കുക. എക്‌സ്‌പേര്‍ട്ടുകള്‍ എഴുതിയ എസ്സേകള്‍ വായിക്കുക.


42. ക്വാളിഫൈയിംഗ് പേപ്പറിന് എന്തെങ്കിലും വായിക്കേണ്ടതുണ്ടോ?


▪കത്തെഴുതുക, എസ്സേ എഴുതുക, സംഗ്രഹിക്കുക തുടങ്ങി പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളേ ഉണ്ടാകൂ. പേടിയുണ്ടെങ്കില്‍ പഴയകാല ക്വസ്റ്റ്യന്‍സ് നോക്കുക.


43. ഈ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയോ?


▪പോര, ശേഷം ഏതെങ്കിലും ടെസ്റ്റ് പേപ്പറിന് ജോയിന്‍ ചെയ്യുക. അത് എങ്ങനെ ഉത്തരമെഴുതണമെന്നത് മനസ്സിലാക്കാന്‍ സഹായിക്കും. upsc യുടെ പഴയകാല ക്വസ്റ്റ്യന്‍സിലൂടെ യാത്ര ചെയ്യുക. സിലബസുമായി ബന്ധപ്പെട്ട ഏതു ക്വസ്റ്റ്യന്‍സും വരാം. കരുതിയിരിക്കുക.


44. മൂന്നു ഘട്ടങ്ങളില്‍ ഏതെല്ലാം സ്‌റ്റേജിന്റെ മാര്‍ക്കാണ് ഫൈനല്‍ റാങ്ക്് ലിസ്റ്റ് തീരൂമാനിക്കുന്നതിന് പരിഗണിക്കുക?


▪പ്രിലിമിനറി ജസ്റ്റ് എലിമിനേഷന്‍ റൗണ്ട് മാത്രം. മെയിന്‍, ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ കമ്പെയ്ന്‍ ചെയ്താണ് ഫൈനല്‍ റിസല്‍ട്ട തയ്യാറാക്കുന്നത്. ടോട്ടല്‍ മാര്‍ക്ക് 1750+275=2025 45. ഇന്റര്‍വ്യൂ എങ്ങനെ? ▪ഇന്റര്‍വ്യൂ അല്ല, പേഴ്‌സണാലിറ്റി ടെസ്റ്റാണ് upsc നടത്തുന്നത്. നിങ്ങളുടെ വ്യക്തിത്വമാണ് വിലയിരുത്തപ്പെടുന്നത്. ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, ഒറിജിനാലിറ്റി എന്നിവ അളക്കപ്പെടുന്നു. ടോട്ടല്‍ 275 മാര്‍ക്ക്.


46. ഇന്റര്‍വ്യൂവില്‍ ആകാശത്തിനു താഴെയുള്ളതെന്തും ചോദിക്കുമെന്നു പറയുന്നത് ശരിയാണോ?


▪ശരിയല്ല. പൊതുവെ നിങ്ങള്‍ സമര്‍പ്പിക്കുന്ന ബയോഡാറ്റ (DAF)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങളുടെ സംസ്ഥാനത്തെക്കുറിച്ച്, അതതു കാലത്തെ കറന്റ് അഫേഴ്‌സ് തുടങ്ങിയവ ചോദിക്കാം. പൊതുവെ, ഒരു സ്മൂത്ത് ഡിസ്‌കഷന്‍ പോലെയായിരിക്കും ഇന്റര്‍വ്യൂ


. 47. അറിയാത്തവയ്ക്ക് എന്തു ചെയ്യും?


▪I don't know എന്നു പറയുക. അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ യുക്തി പരമായ, പ്രായോഗികമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.


48. ഒന്നാം റാങ്കുകാരന് എത്ര മാര്‍ക്ക് കിട്ടാറുണ്ട്?


▪പൊതുവെ 50%, or little more


49. പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയായിരിക്കും?


▪പ്രിലിമിനറിക്ക് ജില്ലാ കേന്ദ്രങ്ങളില്‍, മെയിന് സ്റ്റേറ്റ് കാപിറ്റലുകള്‍്, ഇന്റര്‍വ്യൂവിന് ഡല്‍ഹി upsc ആസ്ഥാനം


50. കോച്ചിംഗ് എങ്ങനെ ചെയ്യാം?


▪രണ്ട് തരത്തിലാണ് കോച്ചിംഗ് സെന്ററുകളുള്ളത്.


ഒന്ന്: ഗവണ്‍മെന്റ് സപ്പോര്‍ട്ടോടു കൂടെയുള്ളത് ഉദാ: കേരള സിവില്‍ സര്‍വീസ് അക്കാദമി, തിരുവനന്തപുരം, പൊന്നാനി, കോഴിക്കോട് .



രണ്ട്: പ്രൈവറ്റ് - ഡല്‍ഹി, തിരുവനന്തപുരം, ജില്ലാ കേന്ദ്രങ്ങള്‍ ഇവിടെയെല്ലാം ഇപ്പോള്‍ കോച്ചിംഗ് ഇന്‍ഡസ്ട്രി ബൂമായി വളര്‍ന്നു വരുന്നുണ്ട്.


50 ചോദ്യങ്ങളും ഉത്തരങ്ങളുമാണല്ലാ ഹെഡ്‌ലൈന്‍. അതില്‍ തീര്‍ക്കാനാവാത്തതു കൊണ്ട്‌ അഞ്ച് ചോദ്യങ്ങള്‍ എക്സ്ട്രാ... ക്ഷമിക്കൂലേ....


1. ന്യൂനപക്ഷങ്ങള്‍ക്ക് സൗജന്യമായി കോച്ചിംഗ് ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഉണ്ടോ?


▪ഉണ്ട്, നിരവധി. സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ, ഹംദര്‍ദ് സ്റ്റഡി സര്‍ക്കിള്‍ എന്നിങ്ങനെയുള്ള ഒന്നാം കിട സ്ഥാപനങ്ങള്‍. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജാമിഅ ഹംദര്‍ദ് തുടങ്ങിയവയും manuu ഹൈദരാബാദ്, അലിഗഡ്തുടങ്ങിയ സ്ഥാപനങ്ങളും ഓരോ വര്‍ഷവും പരീക്ഷ നടത്തി മിടുക്കരെ കോച്ചിംഗിനായി തിരഞ്ഞെടുക്കാറുണ്ട്. ഇവയുടെ ന്യൂസുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് ശ്രദ്ധിക്കുക.


2. ഡല്‍ഹിയില്‍ കോച്ചിംഗ് ചെയ്യുന്നത് ഉപകാര പ്രദമാണോ?


▪ഡല്‍ഹിയില്‍ രാജേന്ദ്ര നഗര്‍, മുഖര്‍ജി നഗര്‍ പോലെയുള്ള കോച്ചിംഗ് ഹബ്ബുകള്‍ ഒരുപാടുണ്ട്. കടുത്ത മത്സരവും സീരിയസ്‌നെസും സ്വാഭാവികമാണല്ലോ. പക്ഷെ, പ്രതികൂലമായ കാലാവസ്ഥ, ഭക്ഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇപ്പോള് തിരുവനന്തപുരത്തും ഇങ്ങനെ ഒരു ഹബ്ബ് വളരുന്നനുണ്ട്.


3. പ്രൈവറ്റ് കോ്ച്ചിംഗിന്റെ ശരാശരി ചിലവ് ▪1 to 1.5 lakhs coaching ഫീസ്, ഫുഡ് ആന്റ് അക്കമഡേഷന്‍ പുറമെ,


4. ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരേണ്ടതുണ്ടോ?


▪നിര്‍ബന്ധമില്ല. പക്ഷെ സിവില്‍ സര്‍വീസിന്റെ ബേസിക് വിഷയങ്ങള്‍ നേരത്തെ കവര്‍ ചെയ്യാന്‍ സഹായിക്കും.


5. ഞാന്‍ പത്താം ക്ലാസില്‍/ പ്ലസ്ടുവില്‍ പഠിക്കുകയാണ്. സിവില്‍ സര്‍വീസിന് തയ്യാറാവാന്‍ എന്തു ചെയ്യണം? ▪ഇപ്പോള്‍ പഠിക്കാനുള്ള വിഷയങ്ങള്‍ നന്നായി പഠിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ നല്ല വായനാശീലം ഉണ്ടാക്കുക. ദിവസവും പത്രം വായിക്കുക. മാഗസിനുകളും. ക്വിസ് മത്സരങ്ങള്‍, ഡിബേറ്റുകള്‍, എസ്സേ റൈറ്റിംഗ്‌സ് എന്നിവയില്‍ പങ്കെടുക്കുക, ശീലമാക്കുക. പറ്റുമെങ്കില്‍ Read NCERT Books...


മുപ്പതാം വയസ്സിൽ ഒരു ഐ.പി.എസ് അല്ലേൽ ഐ.എ.എസ്. ഓഫീസർ ആകുന്നതു കരിയറിന് ഗുണമാകുമോ❓


ഹേമന്ദ് കർക്കരെ എന്ന പേര് എല്ലാവരും കേട്ടിരിക്കുമല്ലോ. അദ്ദേഹം തന്റെ ഇരുപത്തിയെട്ടാം വയസ്സിലാണ് സർവീസിൽ ചേരുന്നത്. മുംബൈയിലെ ഭീകരാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 53. അദ്ദേഹം പ്രായത്തെ ഭയപ്പെട്ടിരുന്നില്ല. അൻപത്തിമൂന്നാം വയസ്സിലും അദ്ദേഹം മുംബൈ ആന്റി-ടെററിസ്റ്റ് സ്‌ക്വാഡിൽ അംഗമായിരുന്നു. തന്റെ സേനയെ മുന്നിൽ നിന്ന് നയിക്കുവാൻ അയാൾ ഒട്ടും ഭയന്നിരുന്നില്ല. അജ്മൽ കസബിനെയും സംഘത്തെയും നേരിട്ടാണ് അദ്ദേഹം രാജ്യത്തിനായി ജീവൻ നൽകിയത്. ഒരു ഓഫീസറെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതി രാജ്യത്തിനായി ജീവൻ കൊടുക്കുക എന്നതാണ്. അദ്ദേഹം അത് ചെയ്തു. സർക്കാർ നൽകിയ അശോകചക്രം പോലും അത് കഴിഞ്ഞു വരൂ. ഹേമന്ദ് കർക്കറെയ്ക്കു പ്രായത്തെ ഭയമില്ലായിരുന്നു. മുപ്പതു എന്ന് പറയുന്നത് ചെറുപ്പമാണ്. 53 വയസ്സുള്ള കർക്കരെ ഭയന്നില്ലായെങ്കിൽ, മുപ്പത്തുള്ള നമുക്ക് ഭയപ്പെടാൻ അവകാശമുണ്ടോ?  



പോസ്റ്റ് ഗ്രാജുവേഷനും, പീ.എച്ച് .ഡിയും കഴിഞ്ഞു വരുന്ന ഉദ്യോഗാർത്ഥികൾ അധികവും ഇരുപത്തിയെട്ട് വയസ്സിനു മുകളിൽ വരുന്നവരാണ്. അവർക്കൊന്നും പക്ഷെ പ്രായത്തെ ഭയമില്ല. ആ ധീരതയാണ് അവരെ പരീക്ഷകൾക്ക് തയ്യാറെടുക്കുവാൻ കരുത്തും ആര്ജ്ജവും നൽകുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഐ.പി.എസ് എന്ന ഓപ്‌ഷൻ ഒഴിവാക്കുക. അല്ലാത്ത പക്ഷം ഏതു പോസ്റ്റിനും നിങ്ങൾ സജ്ജനാണ്. മുപ്പത്തി രണ്ടു വയസ്സാണ് പരീക്ഷ എഴുതാനുള്ള പ്രായപരിധി എന്നത് മാത്രം മനസ്സിൽവെക്കുക. അതിനു മുന്നേ സിവിൽ സർവീസ് കീഴടക്കുക എന്നത് മാത്രമാകണം നമ്മുടെ ലക്‌ഷ്യം. ബാക്കിയെല്ലാം അപ്രസക്തം. ആയതിനാൽ ഇനിയുള്ള വർഷങ്ങൾ നന്നായി പഠിക്കുക, തയ്യാറാകുക.    


ഒരു DGP, CBI Director അല്ലെങ്കിൽ ചീഫ് സെക്രട്ടറി ആകുവാൻ ആഗ്രഹിക്കുന്നവർക്ക് ചിലപ്പോൾ പ്രായം തടസ്സമായേക്കാം. 


എന്നാൽ  സേവനമാണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ അതിനു ഒരിക്കലും പ്രായം തടസ്സമല്ല.  സച്ചിൻ തെണ്ടുൽക്കർ മുപ്പത്തിയെട്ടാം വയസ്സിലാണ് ലോകകപ്പ് നേടുന്നത്. ആഗ്രഹങ്ങൾക്ക് പ്രായം ഒരിക്കലും ഒരു വിലങ്ങുതടിയാകരുത്. ഈ അടുത്ത കാലത്ത് വളരെ പ്രായം കുറഞ്ഞ ഒരു നടൻ പ്രായം എന്നത് ഒരു നമ്പർ മാത്രമാണ് എന്ന് പറഞ്ഞത് എന്നോർക്കുക. കഠിനമായി ശ്രമിക്കുക. 


മസൂറിയും IAS ഓഫിസർമാരും തമ്മിലുള്ള ബന്ധം എന്താണ്


ഐഎഎസ് ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമായ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയുന്ന സ്ഥലമാണ് ഉത്തരാഖണ്ഡിലെ മസൂറി. ഇന്ത്യയിലെ പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള ഒരു ഗവേഷണ പരിശീലന സ്ഥാപനമാണ് ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ (എൽ‌ബി‌എസ്‌എൻ‌എ). ഇന്ത്യയുടെ കേന്ദ്രസർക്കാർ പ്രവർത്തിപ്പിക്കുന്നത്. ഡോ. സഞ്ജീവ് ചോപ്ര ഈ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇപ്പോഴത്തെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.


ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് സിവിൽ സർവീസ് ഓഫീസർമാരെ പരിശീലിപ്പിക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം; ഗ്രൂപ്പ്-എ സെൻ‌ട്രൽ സർവീസുകളായ ഇന്ത്യൻ ഫോറിൻ സർവീസ് എന്നിവയ്‌ക്കും. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) ട്രെയിനി ഓഫീസർമാർക്ക് ഡൽഹിയിലെ  ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് പബ്ലിക് മാനേജ്‌മെന്റിൽ എംഎ ബിരുദം നൽകും. 4 മാസത്തെ ഫൌണ്ടേഷൻ കോഴ്‌സാണ് ഇവിടെ നൽകുന്നത്.


ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ പദ്ധതി എങ്ങനെയാണ് 


ഇന്ത്യയിലെ വനങ്ങളുടെ ശാസ്ത്രീയമായ പരിപാലനം,സംരക്ഷണം, വിഭവങ്ങളുടെ ശേഖരണം, അനധികൃത വനനശീകരണം, കൊള്ള, എന്നിവ തടയൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ  രാഷ്ട്രത്തിന്റെ വനസമ്പത്ത് കാര്യക്ഷമമായി നടത്തികൊണ്ടുപോകുക എന്ന ജോലിയാണ് ഇന്ത്യൻ ഫോറെസ്റ് സർവീസ് ഉദ്യോഗാവസ്ഥന്റേത്  


മൂന്ന് അഖിലേന്ത്യ സർവീസുകളിൽ ഒന്നാണ് ഇന്ത്യൻ ഫോറെസ്റ് സർവീസ്. സിവിൽ സർവീസ് പരീക്ഷയോട് സമാനമായ പരീക്ഷ പദ്ധതിയാണ് ഫോറെസ്റ് സെർവീസിനും ഉള്ളത്.  


UPSC തന്നെയാണ് ഇന്ത്യൻ ഫോറെസ്റ് സർവീസ് പരീക്ഷയും നടത്തുന്നത്. വനം വകുപ്പിലെ പ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയുന്നത് ഫോറെസ്റ് സർവീസ് ഉദ്യോഗസ്ഥരാണ്.


പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടായിരുക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള പരീക്ഷ.


ഫോറെസ്റ് സർവീസിന്റെ പ്രിലിമിനറി പരീക്ഷ, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തന്നെയാണ്. സിവിൽ സെർവീസിനും ഫോറെസ്റ് സെർവീസിനും അപേക്ഷിക്കുന്ന മത്സരാർത്ഥി ഒറ്റ പരീക്ഷ എഴുതിയാൽ മതിയാവും. സിവിൽ സീരിസിനുള്ളതിനേക്കാളുയർന്ന കട്ടോഫ് ആയിരിക്കും ഫോറെസ്റ്റ് സർവിസിനുണ്ടാവുക. രണ്ടാം ഘട്ടം മെയിൻസ് പരീക്ഷയാണ്. പ്രീലിമിനരിയിൽ കട്ടോഫിന് മുകളിൽ മാർക്ക് ലഭിച്ചവർക്ക് മെയിൻസ് എഴുതാം. സിവിൽ സീരിസിന്റെതിനു വിഭിന്നമായി, രണ്ട്  വിഷയങ്ങൾ ഐച്ഛിക വിഷയമായി  തിരഞ്ഞെടുക്കണം. തിരഞ്ഞെടുക്കാൻ ഉള്ള വിഷയങ്ങളുടെ പട്ടികയിൽ ആർട്സ് സബ്ജെക്റ്റുകൾ ഉണ്ടാവില്ല. അതായത് സിവിൽ സർവീസ് പരീക്ഷയ്ക്ക് ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നത്രയും ചോയ്സ് ഇവിടെ ഇല്ല. മറ്റൊരു  പ്രത്യേകത, സയൻസ് ബാക്ഗ്രൗണ്ട് ഉള്ള മത്സരാർത്ഥികൾക്ക്  മാത്രമാണ് പരീക്ഷ എഴുതാൻ കഴിയുക.


രണ്ട് ഐച്ഛിക വിഷയങ്ങൾക്കും രണ്ട് പേപ്പർ വീതം കാണും. അങ്ങനെ നാല് പേപ്പർ. കൂടാതെ ജനറൽ ഇംഗ്ലീഷ്, ജനറൽനോളഡ്ജ് എന്നിങ്ങനെ രണ്ട് പേപ്പർ കൂടിയുണ്ട്. ആകെ മൊത്തം 6 പേപ്പറാണ് മത്സാരാർത്ഥി മെയിൻസ് പരീക്ഷയിൽ നേരിടേണ്ടി വരുക. ഇതിൽ ജനറൽ ഇംഗ്ലീഷ് ജനറൽ നോളഡ്ജ്  എന്നിവ 300 മാർക്കിനും, ബാക്കി പേപ്പറുകൾ 200 പേപ്പർ വീതവുമാണ്. അങ്ങനെ ആകെമൊത്തം 1400 ( 300*2 + 200*4 ) മാർക്കിലാണ് എഴുത്തുപരീക്ഷ.


പിന്നെയുള്ളത് അഭിമുഖമാണ്. ഉദ്യോഗാര്ഥിയുടെ മൊത്തം വ്യക്തിത്വം അളക്കുന്ന രീതിയിലുള്ളതായിരിക്കും അഭിമുഖം.


സിവിൽ സർവീസ് പരീക്ഷയിൽ ഓപ്ഷണൽ സബ്ജക്ടായി മലയാളം തിരഞ്ഞെടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം.



ഐച്ഛിക വിഷയം തിരഞ്ഞെടുക്കുമ്പോൾ ഒരിക്കലും കൂടുതൽ മാർക്ക് മാത്രം ലക്ഷ്യമാക്കി എടുക്കാതിരിക്കുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള, മടുപ്പില്ലാതെ പഠിക്കാൻ പറ്റുന്നതാകണം നിങ്ങളുടെ ഐച്ഛിക വിഷയം. മലയാളം ഐച്ഛിക വിഷയം ആയി എടുക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം, നമുക്ക് എതിരാളികളായി വരുന്നത് മലയാളികൾ മാത്രമാണ് എന്നതും, നമ്മുടെ പേപ്പർ നോക്കുന്നതും ഒരു മലയാളി ആകും  എന്നതുമാണ്. ഭൂമിശാസ്ത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, പോലുള്ള വിഷയങ്ങൾ എടുക്കുമ്പോൾ നമ്മൾ കൂടുതൽ പേരോട് മത്സരിക്കേണ്ടി വരും. കണക്ക്, എഞ്ചിനീയറിംഗ് വിഷയങ്ങൾ വരുമ്പോൾ ഐ.ഐ.ടി , എൻ.ഐ.ടി ബിരുദധാരികളോടാകും നമ്മുടെ മത്സരം. അങ്ങനെ നോക്കുമ്പോൾ മലയാളികൾക്ക് മലയാളം നല്ലൊരു ഓപ്‌ഷൻ ആണ്. 


ചെറുപ്പം മുതലേ വായന ശീലം ഉള്ളവരും, മലയാളം നല്ലതു പോലെ ഇഷ്ട്ടപ്പെടുന്ന ആളുമാണ് നിങ്ങൾ എങ്കിലും മലയാളം നിങ്ങളെ നിരാശപ്പെടുത്തില്ല. രണ്ടു പേപ്പർ ആണ് UPSC പരീക്ഷയുടെ മെയിൻസ് പേപ്പറിൽ മലയാളത്തിലുള്ളത്. ഒന്നാം പേപ്പർ മലയാള ഭാഷയുടെ ഉത്ഭവവും, വ്യാകരണവും, ചരിത്രവും, മണിവപ്രവാളങ്ങളെ  ചർച്ച ചെയ്യുമ്പോൾ രണ്ടാം പേപ്പർ കുറച്ചു കൂടി രസകരമാണ്. ഖസാക്കിന്റെ ഇതിഹാസം, ഭാരതപര്യടനം, ഹിഗ്വിറ്റ, ഇന്ദുലേഖ, ചെമ്മീൻ, പോലുള്ള കൃതികളാണ് രണ്ടാം പേപ്പറിൽ പഠിക്കാൻ ഉള്ളത് ഉണ്ണുനീലി സന്ദേശത്തെ പറ്റിയുമെല്ലാം പഠിക്കാൻ ഉണ്ട്. സിലബസ് നന്നായി വായിച്ചു നോക്കിയാൽ തന്നെ ഇതിനെ പറ്റി  ഒരു ധാരണയുണ്ടാക്കി എടുക്കാം. ഇതെല്ലം താല്പര്യമുള്ള ഒരു വ്യക്തിക്ക് അനായാസം പഠിച്ചെടുക്കാം. കേരളത്തിൽ നിന്നും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് ഇതെല്ലാം എളുപ്പത്തിൽ ലഭ്യമാണ്. എന്റെ ഒരു അറിവ് വെച്ച് തിരുവനന്തപുരത്തു മിനി നായർ മിസ് നടത്തുന്ന ക്ലാസ്സ്, പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് (പാലായിലും ഉണ്ട് തിരുവനന്തപുരത്തും ഉണ്ട്), ശങ്കർ IAS ,ഫോർച്യൂൺ IAS എന്നിവടങ്ങളിൽ നല്ല കോച്ചിങ് ലഭിക്കുന്നതാണ്. 


സിവിൽ സർവീസ് ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് ഞാൻ മനസ്സിലാക്കിയത് ഈ പരീക്ഷയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടവരുടെ അനുഭവങ്ങൾ മനസിലാക്കുക എന്നതാണ്. എല്ലാവരും വിജയികളുടെ കഥ മാത്രം കേട്ടാണ് പഠിക്കാൻ ഇറങ്ങുന്നത്. അത് നല്ലതാണു. പക്ഷെ പരാജയപെട്ടവരുടെ ഭാഗം കേൾക്കുമ്പോഴേ പഴുതുകൾ ഇല്ലാതെ പഠിക്കാൻ നമുക്ക് സാധിക്കൂ.


♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡിൽ ജോയിൻ ചെയൂ👇🏻

https://chat.whatsapp.com/InDq5vozs5JLn3wpU2VAju

Post a Comment

0 Comments