K-TET യോഗ്യത നേടിയവർ സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്..⁉️
▪️K-TET റിസൾട്ട് വന്നു. യോഗ്യത നേടിയവരുടെ അടുത്ത അന്വേഷണം സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെ എന്നാണ്.
▪️കെ-ടെറ്റ് യോഗ്യത കരസ്ഥമാക്കിയവര്‍ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നടപടികളാണ് ഇനി ചെയ്യാനുള്ളത്.
▪️പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഓഫീസില്‍ (DEO Office) ഉദ്യോഗാര്‍ത്ഥി യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി വേരിഫിക്കേഷന് ഹാജരാകണം. വേരിഫിക്കേഷന്‍റെ തീയ്യതിയും സമയവും പത്രമാധ്യങ്ങള്‍ വഴി അറിയിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെട്ടാലും വേരിഫിക്കേഷന്‍ തീയതി അറിയാനാകും.
‼️ വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ ഒരിജിനലും ഒരു സെറ്റ് പകര്‍പ്പും ഹാജരാക്കണം.👇🏻
1- KTET Admission ticket (Hall ticket)
2- SSLC Book
3- +2 certificate
4- Degree original certificate & Mark list (6 മാസത്തിനകം വേരിഫിക്കേഷന്‍ നടത്തുകയാണങ്കില്‍ പ്രോവിഷനല്‍ സര്‍ട്ടിഫിക്കറ്റ് മതി)
5- B.Ed /D.El.Ed original certificate and Mark list
6- PG ഉണ്ടെങ്കില്‍ അതും
7- KTET Result Printout
8- സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് (ജാതി സര്‍ട്ടിഫിക്കറ്റ് /non creamy layer certificate )
▪️വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ മുകളില്‍ പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുടെയെല്ലാം പകര്‍പ്പ് ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിക്കും.
▪️പിന്നെ ഏകദേശം 3 - 6 മാസം കഴിഞ്ഞതിനു ശേഷമായിരിക്കും K-TET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക. ഈ വിവരം പത്രമാധ്യമങ്ങള്‍ വഴി അറിയിക്കും. ആ സമയത്ത് ഹാള്‍ ടിക്കറ്റുമായി ചെന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം.
▪️ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടവർ ‘0202-01-102-92 other receipts‘ എന്ന ഹെഡിൽ 100 രൂപ അടച്ച ചെലാൻ സഹിതം പരീക്ഷ സെക്രട്ടറിക്ക് ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്.
♦️പുതിയ കരിയർ അപ്ഡേഷനുകൾ അറിയാൻ കരിയർ ടീം യുണൈറ്റഡ് ചാനലിൽ ജോയിൻ ചെയൂ👇🏻
https://chat.whatsapp.com/D8628uPKl2bGDxQhsWux0p
▪️3 മാസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം. അല്ലാത്തപക്ഷം സർട്ടിഫിക്കറ്റ് ജില്ല വിദ്യഭ്യാസ ആഫിസുകളിൽ സൂക്ഷിക്കുന്നതും പിഴ അടച്ചതിന് ശേഷം കൈപ്പറ്റാവുന്നതുമാണ്.
▪️ഇപ്പോൾ B.Ed. / D.El.Ed ചെയ്തുകൊണ്ടിരിക്കുന്നവരും റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്നവരും യോഗ്യത നേടി മാർക്ക് ലിസ്റ്റും ഒറിജിനൽ / പ്രൊവിഷണൽ സർട്ടിഫിക്കറ്റും ലഭിച്ചതിനു ശേഷമാണ് വെരിഫിക്കേഷന് ഹാജരാകേണ്ടത്.
കേരളത്തിലെ എല്ലാ DEO ഓഫീസുകളുടെയും ഫോൺ നമ്പർ താഴെ നൽകിയ ലിങ്കിൽ ലഭ്യമാണ്.
https://education.kerala.gov.in/deo-offices-2/
****************************************************************
0 Comments