തപാൽ വകുപ്പിൽ ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകൾ: അപേക്ഷ മാർച്ച് 3 വരെ
കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിൽ 21,413 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ മാത്രം 1,385 ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 3, 2025 ആണ്.യോഗ്യതകൾ:
അംഗീകൃത ബോർഡിൽ നിന്ന് ഗണിതവും ഇംഗ്ലീഷും ഉൾപ്പെടുന്ന പത്താം ക്ലാസ് വിജയിച്ചിരിക്കണം.
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
സൈക്കിൾ ഓടിക്കാൻ അറിയണം.
പ്രായപരിധി:
18 മുതൽ 40 വയസ്സ് വരെ. സംവരണ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.
ശമ്പളം:
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM): പ്രതിമാസം ₹12,000 മുതൽ ₹29,380 വരെ.
അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM)/ഡാക് സേവക്: പ്രതിമാസം ₹10,000 മുതൽ ₹24,470 വരെ.
അപേക്ഷാ ഫീസ്:
₹100.
സ്ത്രീകൾ, SC/ST വിഭാഗക്കാർ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കാനുള്ള വിധം:👇🏻
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ
indiapostgdsonline.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അവശ്യ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്, ഇന്ത്യ പോസ്റ്റ് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.👇🏻
0 Comments